ദാറുന്നുജൂം കോളേജ് ഓഫ് ആർട്സ് & സയൻസ്
ദാറുന്നുജൂം കോളേജ് ഓഫ് ആർട്സ് & സയൻസ്: 1971 ൽ തുടങ്ങി കർമ്മ മണ്ഡലത്തിൽ 43 വർഷങ്ങൾ പിന്നിട്ട പേരാമ്പ്ര ദാറുന്നുജൂം യതീംഖാനയുടെ ചരിത്രത്തിലെ പുതിയ കാൽവെപ്പാണ് ദാറുന്നുജൂം കോളേജ് ഓഫ് ആർട്സ് &സയൻസ് . 2009 -10 കാലയളവ് മുതൽ യതീംഖാനക്കു കീഴിൽ പ്രവർത്തിച്ചു വന്നിരുന്ന പാരലൽ കോളേജിന് 2013 -14 വർഷം മുതൽ സർക്കാർ അംഗീകരവും യൂണിവേഴ്സിറ്റി അഫിലിയേഷനും ലഭിച്ചു .ബികോം,ബിബിഎ, ബിഎ ഇംഗ്ലീഷ് എന്നീ മൂന്ന് കോഴ്‌സുകൾക്ക് അംഗീകാരം ലഭിച്ചിരുന്നുവെങ്കിലും 2013 -14 ൽ 40 വിദ്യാർത്ഥികളുമായി ബികോം കോഴ്‌സ് മാത്രമേ ആരംഭിച്ചിരുന്നുള്ളൂ . 2014 -15 വർഷം മുതൽ ബികോം ,ബിബിഎ ,ബി എ ഇംഗ്ലീഷ് കോഴ്‌സുകൾ ആരംഭിച്ചു 2015 -16 വർഷത്തിൽ ബി എസ് സി കോഴ്സിനും അംഗീകാരം ലഭിക്കുകയുണ്ടായി .